അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മെ​ന്ന് സം​ശ​യം; കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ല്‍
Tuesday, June 25, 2024 12:17 PM IST
കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മെ​ന്ന് സം​ശ​യ​ത്തി​ല്‍ 12 വ​യ​സു​കാ​ര​ൻ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന​ടു​ത്തു ഇ​രു​മൂ​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​നു സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ കു​ട്ടി കു​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് സ്‌​കൂ​ളി​ലെ ഫു​ട്‌​ബോ​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി. അ​വി​ടെ​വ​ച്ച് പ​ന്ത് ത​ല​യ്ക്കു​ത​ട്ടി പ​രി​ക്കേ​റ്റി​രു​ന്നു. ത​ല​വേ​ദ​ന​യും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടു​ക​യും ചെ​യ്തു. ത​ല​യ്ക്കു​ള്ള പ​രി​ക്കി​നാ​ണ് ചി​കി​ല്‍​സ ന​ല്‍​കി​യ​ത്.

അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നാ​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​ത്. കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

കു​ട്ടി കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ള​ത്തി​ല്‍ രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി. കു​ള​ത്തി​ല്‍ മ​റ്റ് ആ​ളു​ക​ൾ കു​ളി​ക്കു​ന്ന​തി​നു വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.