ഡ​ല്‍​ഹി ജ​ല​മ​ന്ത്രി​യു​ടെ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Tuesday, June 25, 2024 11:41 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ജ​ല​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ല​മ​ന്ത്രി അ​തി​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. അ​തി​ഷി എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഡ​ൽ​ഹി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ വി​ട്ടു ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഈ 22 ​മു​ത​ലാ​ണ് അ​തി​ഷി സ​മ​രം തു​ട​ങ്ങി​യ​ത്. സ​മ​രം തു​ട​ങ്ങി​യ ശേ​ഷം ഹ​രി​യാ​ന ഹ​ത്‌​നി​കു​ണ്ഡ് ബാ​രേ​ജി​ന്‍റെ ഡ​ൽ​ഹി​യി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടേ​ണ്ട എ​ല്ലാ ഗേ​റ്റു​ക​ളും അ​ട​ച്ചെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു.

ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. സ​മ​രം നി​ര്‍​ത്തി​യെ​ങ്കി​ലും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും പാ​ര്‍​ല​മെ​ന്‍റില്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഡ​ല്‍​ഹി​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഇ​തേ ആ​വ​ശ്യ​വു​മാ​യി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റെ ക​ണ്ട​താ​യും എം​പി പ​റ​ഞ്ഞു. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചെ​ന്നും സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

RELATED NEWS