നാ​ല് വ​യ​സു​കാ​രി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍​നി​ന്ന് വീ​ണു; ഗു​രു​ത​ര പ​രി​ക്ക്
Tuesday, June 25, 2024 10:14 AM IST
ഇ​ടു​ക്കി: അ​ടി​മാ​ലി ക​ല്ലാ​റി​ല്‍ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍​നി​ന്ന് വീ​ണ് നാ​ല് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​ന്‍റോ-​അ​നീ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ മെ​റീ​ന ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്നും ര​ക്ത​സ്രാ​വം ഉ​ണ്ടെ​ന്നും വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. ഉ​ച്ച​യ്ക്ക് താ​ഴ​ത്തെ മു​റി​യി​ല്‍ എ​ത്തി​ച്ച് ഭ​ക്ഷ​ണം ന​ല്‍​കി​യ ശേ​ഷം കു​ട്ടി​ക​ളെ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

കു​ട്ടി ഓ​ടി​യ​പ്പോ​ള്‍ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​ക്ക് പി​ന്നാ​ലെ താ​ഴേ​ക്ക് ചാ​ടി​യ ടീ​ച്ച​റു​ടെ കാ​ല്‍ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്.

20 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് കു​ട്ടി വീ​ണ​ത്. അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര പി​ഴ​വു​ണ്ടാ​യെ​ന്നാ​ണ് ആ​രോ​പ​ണം. 2018-ലെ ​പ്ര​ള​യ​ത്തി​ല്‍ താ​ഴ​ത്തെ നി​ല​യി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ങ്ക​ണ​വാ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​നം മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.