ബി​ഹാ​റി​ല്‍ വീ​ണ്ടും നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ര്‍​ന്നു​വീ​ണു
Sunday, June 23, 2024 3:58 PM IST
പാ​റ്റ്‌​ന: ബി​ഹാ​റി​ലെ മോ​ട്ടി​ഹ​രി​യി​ല്‍ നി​ര്‍​മ്മാ​ണ​ത്തി​രു​ന്ന പാ​ലം ത​ക​ര്‍​ന്നു​വീ​ണു. ഖൊ​രാ​സ​ഹ​ന്‍ ബ്ലോ​ക്കി​ലു​ള്ള പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. 16 മീ​റ്റ​ര്‍ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

അം​വ ഗ്രാ​മ​ത്തി​നെ പ്ര​ദേ​ശ​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ലം നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്. പാ​ലം നി​ര്‍​മി​ച്ചി​രി​രു​ന്ന​ത് സം​സ്ഥാ​ന റൂ​റ​ല്‍ വ​ര്‍​ക്‌​സ് വ​കു​പ്പാ​ണ്. ഒ​ന്ന​ര​കോ​ടി​രൂ​പ​യാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. പാ​ലം ത​ക​ര്‍​ന്ന​തിന്‍റെ​ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ബി​ഹാ​റി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് നി​ര്‍​മാ​ണ​ത്തി​ലി​രിക്കുന്ന പാ​ലം ത​ക​രു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​റാ​റി​യി​യി​ല്‍ പാ​ലം ത​ക​ര്‍​ന്നു​വീ​ണി​രു​ന്നു. ഗ​ണ്ട​ക് ക​നാ​ലി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സി​വാ​ന്‍ പ്ര​ദേ​ശ​ത്ത് കാ​ല​പ​ഴ​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് പാ​ലം ത​ക​ര്‍​ന്നു​വീ​ണി​രി​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ട്ടു​ണ്ട്.

RELATED NEWS