ക​ടു​വ​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്നു; കേ​ണി​ച്ചി​റ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധം
Sunday, June 23, 2024 10:27 AM IST
വ​യ​നാ​ട്: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പ​ശു​ക്ക​ൾ കൂ​ടി ച​ത്ത​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട് കേ​ണി​ച്ചി​റ​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. തോ​ൽ​പ്പെ​ട്ടി 17 എ​ന്ന ക​ടു​വ​യാ​ണ് പ​ശു​ക്ക​ളെ കൊ​ന്ന​ത്. ക​ളി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ ഇ​വി​ടെ ആ​ക്ര​മി​ച്ച​ത്.

നാ​ട്ടു​കാ​ർ കേ​ണി​ച്ചി​റ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പ​ശു​വി​ന്‍റെ ജ​ഡ​വു​മാ​യി സു​ല്‍​ത്താ​ൻ ബ​ത്തേ​രി - പ​ന​മ​രം റോ​ഡ് ആ​ണ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. പ​ശു​വി​ന്‍റെ ജ‍‍​ഡം ട്രാ​ക്ട​റി​ല്‍ വെ​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ത്തി​യ​ത്.

ഇ​വി​ടെ വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം വ​നം വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.