ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​നെ പീ​ഡി​പ്പി​ച്ചു; പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ൻ അ​റ​സ്റ്റി​ൽ
Sunday, June 23, 2024 10:16 AM IST
ബം​ഗു​ളൂ​രു: ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​ൻ സൂ​ര​ജ് രേ​വ​ണ്ണ അ​റ​സ്റ്റി​ൽ. 27കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹോ​ലെ​ന​ര​സി​പു​ര പോ​ലീ​സ് ആ​ണ് സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ര​ജും പി.​എ. ശി​വ​കു​മാ​റു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍

ജൂ​ണ്‍ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സൂ​ര​ജി​ന്‍റെ ഫാം ​ഹൗ​സി​ല്‍ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു. ത​ന്നെ ഫാം ​ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച സൂ​ര​ജ് പി​ന്നീ​ട് ബ​ല​മാ​യി ചും​ബി​ക്കു​ക​യും ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

പീ​ഡ​ന​ത്തി​നോ​ട് സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി വ​ള​രാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞ​താ​യി പ​രാ​തി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു സൂ​ര​ജ് രേ​വ​ണ്ണ​യു​ടെ പ്ര​തി​ക​ര​ണം.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ സൂ​ര​ജ് ഈ ​ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ സൂ​ര​ജി​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ല് വ​രെ സൂ​ര​ജി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം രാ​വി​ലെ എ​ട്ടോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.