ബി​ഹാ​റി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ വീ​ണ്ടും പാ​ലം ത​ക​ര്‍​ന്നു​വീ​ണു
Saturday, June 22, 2024 3:49 PM IST
പാ​റ്റ്‌​ന: അ​റാ​റി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ര്‍​ന്നു​വീ​ണ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ബി​ഹാ​റി​ല്‍ വീ​ണ്ടും പാ​ലം ത​ക​ര്‍​ന്നു​വീ​ണു. സി​വാ​ന്‍ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഗ​ണ്ട​ക് ക​നാ​ലി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്.

കാ​ല​പ​ഴ​ക്കം കാ​ര​ണ​മാ​ണ് പാ​ലം ത​ക​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. 40 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട് പാ​ല​ത്തി​ന്. ക​നാ​ലി​ന്റെ നി​ര്‍​മാ​ണ സ​മ​യ​ത്തെ അ​നാ​സ്ഥ​യെ തു​ട​ര്‍​ന്ന് പി​ല്ല​റു​ക​ള്‍​ക്ക് നാ​ശം സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ലം ത​ക​ര്‍​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത്.

അ​റാ​റി​യ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നെ ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് വീ​ണ്ടു​മൊ​രും പാ​ലം ത​ക​ര്‍​ന്ന​ത്. ബ​ക്ര ന​ദി​ക്ക് കു​റു​കെ നി​ര്‍​മാ​ണ​ത്തി​രു​ന്ന​താ​ണ് പാ​ലം. 12 കോ​ടി രൂ​പ​യ്ക്കാ​ണ് പാ​ലം പ​ണി​ത​ത്.

RELATED NEWS