ചെ​ന്നൈ​യി​ല്‍ എം​പി​യു​ടെ മ​ക​ള്‍ ഓ​ടി​ച്ച കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു
Wednesday, June 19, 2024 2:45 PM IST
ചെ​ന്നൈ: വൈ.​എ​സ്.​ആ​ര്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ എം.​പി ബീ​ദ മ​സ്താ​ന്‍ റാ​വു​വി​ന്‍റെ മ​ക​ള്‍ മാ​ധു​രി ഓ​ടി​ച്ച കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന 24-കാ​ര​നാ​യ യു​വാ​വ് ആ​ണ് മ​രി​ച്ച​ത്. സു​ര്യ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ബ​സ​ന്ത് ന​ഗ​റി​ലാ​ണ് സം​ഭ​വം. മാ​ധു​രി​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബി.​എം.​ഡ​ബ്ല്യു കാ​ര്‍ യു​വാ​വി​ന്റെ മേ​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ട​ക​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ മാ​ധു​രി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി.

അ​റ​സ്റ്റി​ലാ​യ മാ​ധു​രി​യെ പി​ന്നീ​ട് ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.