വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും; വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്: ഇ​ന്ന് ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്
Wednesday, June 19, 2024 2:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 mm മു​ത​ൽ 204.4 mm വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ എ​ന്ന​തു​കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ന് ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന് ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും, വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തും മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.