ക​രാ​ര്‍ പു​തു​ക്കാ​ൻ ത​യാ​റാ​യി​ല്ല; കി​വീ​സ് നാ​യ​ക​സ്ഥാ​ന​മൊ​ഴി​ഞ്ഞ് കെ​യ്ന്‍ വി​ല്യം​സ​ണ്‍
Wednesday, June 19, 2024 11:15 AM IST
വെ​ല്ലിം​ഗ്ട​ൺ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ട് കാ​ണാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ നാ​യ​ക​സ്ഥാ​ന​മൊ​ഴി​ഞ്ഞ് കെ​യ്ൻ വി​ല്യം​സ​ൺ. ഏ​ക​ദി​ന, ട്വ​ന്‍റി-20 നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച വി​ല്യം​സ​ൺ, 2024-25 സീ​സ​ണി​ലേ​ക്കു​ള്ള ക​രാ​ര്‍ പു​തു​ക്കാ​നും ത​യാ​റാ​യി​ല്ല.

എ​ന്നാ​ല്‍ ഏ​ത് സ​മ​യ​ത്തും കി​വീ​സ് കു​പ്പാ​യ​ത്തി​ല്‍ ക​ളി​ക്കാ​ന്‍ ഒ​രു​ക്ക​മാ​യി​രി​ക്കു​മെ​ന്ന് 33കാ​ര​നാ​യ താ​രം വ്യ​ക്ത​മാ​ക്കി. വി​ല്യം​സ​ണി​ന്‍റെ തീ​രു​മാ​നം ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ത​നി​ക്ക് താ​ത്പ​ര്യം ന​ഷ്ട​പ്പെ​ട്ട​താ​യി തീ​രു​മാ​ന​ത്തെ വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

"ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ക​ളി​ക്കു​ക​യെ​ന്ന​ത് ഒ​രു നി​ധി പോ​ലെ​യാ​ണ്. എ​ന്നാ​ൽ, ക്രി​ക്ക​റ്റി​നു പു​റ​ത്തു​ള്ള എ​ന്‍റെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വി​ടു​ന്ന​തും വീ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തും ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റി​യി​രി​ക്കു​ന്നു' -വി​ല്യം​സ​ൺ പ​റ​ഞ്ഞു.

ന്യൂ​സി​ല​ൻ​ഡി​ന്‍റെ മി​ക​ച്ച നാ​യ​ക​ന്മാ​രി​ലൊ​രാ​ളാ​യ കെ​യ്ൻ വി​ല്യം​സ​ൺ ഏ​ക​ദി​ന​ത്തി​ൽ 165 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 6,810 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 100 ടെ​സ്റ്റി​ൽ നി​ന്ന് 8,743 റ​ൺ​സും 93 ട്വ​ന്‍റി-20​യി​ൽ നി​ന്ന് 2,575 റ​ൺ​സു​മാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.

വി​ല്യം​സ​ണി​ന് പു​റ​മേ, പേ​സ് ബൗ​ള​ർ ലോ​ക്കി ഫെ​ർ​ഗൂ​സ​ണും ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡു​മാ​യി സെ​ൻ​ട്ര​ൽ ക​രാ​ർ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

RELATED NEWS