ട്രോ​ളിം​ഗ് നി​രോ​ധ​നം ലം​ഘി​ച്ച് മീ​ൻ​പി​ടി​ത്തം; വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, June 18, 2024 4:44 PM IST
കൊ​ല്ലം: ട്രോ​ളിം​ഗ് നി​രോ​ധ​നം ലം​ഘി​ച്ച് മീ​ൻ​പി​ടി​ച്ച വ​ള്ള​ങ്ങ​ൾ ഫി​ഷ​റീ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച മു​ത​ല​പ്പൊ​ഴി പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ള്ള​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ചി​റ​യി​ൻ​കീ​ഴ് അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റി​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി​ഷ്ണു, കോ​സ്റ്റ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​മൃ​ത് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ക്കു നേ​തൃ​ത്വം ന​ൽ​കി.

അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു വ​ള്ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ർ​ക്ക​ല ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

RELATED NEWS