ബാ​രാ​മ​തി​യി​ല്‍ നിന്നു അ​ജി​ത്ത് പ​വാ​ര്‍ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കും: സു​നി​ല്‍ ത​ത്ക​റെ
Wednesday, June 12, 2024 8:07 PM IST
മും​ബൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​രാ​മ​തി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത്ത് പ​വാ​ര്‍ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് എ​ന്‍​സി​പി നേ​താ​വ് സു​നി​ല്‍ ത​ത്ക​റെ. ഇ​പ്പോ​ഴ​ത്തെ തി​രി​ച്ച​ടി താ​ത്കാ​ലി​ക​മാ​ണെ​ന്നും എ​ന്‍​ഡി​എ സ​ഖ്യം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും ത​ത്ക​റെ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ തി​രി​ച്ച​ടി​യെ കു​റി​ച്ച് എ​ന്‍​ഡി​എ​യി​ല്‍ ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​രാ​യ്മ​ക​ളെ​ല്ലാം തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യെ അ​ദ്ദേ​ഹം പു​ക​ഴ്ത്തു​ക​യും ചെ​യ്തു.

നി​യ​മ​സ​ഭ​യി​ല്‍ ബാ​രാ​മ​തി മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ജി​ത്ത് പ​വാ​ര്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. 1991 മു​ത​ല്‍ അ​ജി​ത്ത് പ​വാ​ര്‍ മാ​ത്രം ആ​ണ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ള്‍ സ​പ്രി​യ സു​ലേ​യാ​ണ് ബാ​രാ​മ​തി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു വി​ജ​യി​ച്ച​ത്. അ​ജി​ത്ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര​യെ​യാ​ണ് സു​പ്രി​യ തോ​ല്‍​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.