പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ല; പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടു
Tuesday, June 11, 2024 11:37 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ സീ​റ്റ് ക്ഷാ​മ​ത്തി​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി​യി​ല്ല. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

മ​ല​ബാ​റി​ലെ ആ​റ് ജി​ല്ല​ക​ളി​ല്‍ സീ​റ്റ് പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ എം.​ഷം​സു​ദീ
ന്‍ സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ല്‍​സി പാ​സാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് മ​ല​ബാ​റി​ല്‍ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി മ​റു​പ​ടി പ​റ​ഞ്ഞു. നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം കൊ​ടു​ത്താ​ല്‍ ത​ന്നെ 8248 സീ​റ്റു​ക​ള്‍ അ​ധി​കം ഉ​ണ്ടാ​കും.

പാ​ല​ക്കാ​ട്ട് ജി​ല്ല​യി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​വേ​ശ​നം കി​ട്ടി​യാ​ല്‍ ത​ന്നെ 2266 സീ​റ്റു​ക​ള്‍ അ​ധി​കം വ​രും. മൂ​ന്ന് ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം എ​ന്തെ​ങ്കി​ലും കു​റ​വു​ണ്ടെ​ങ്കി​ല്‍ അ​പ്പോ​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് ഷം​സു​ദീന്‍ തി​രി​ച്ച​ടി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ വെ​ബ്‌​സൈ​റ്റി​ലെ ക​ണ​ക്കും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ക​ണ​ക്കും ത​മ്മി​ല്‍ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന​യി​ല്‍ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല ഇ​ല്ല. പൊ​തു​വി​ദ്യാ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് പ​ഠ​ന നി​ല​വാ​രം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

RELATED NEWS