പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു
Monday, June 10, 2024 9:00 PM IST
ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജെ​ഡി​എ​സ് നേ​താ​വ് പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ജൂ​ണ്‍ 24 വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ കോ​ട​തി ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വ​വും എ​സ്ഐ​ടി സ​മ​ര്‍​പ്പി​ച്ച തെ​ളി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി പ്ര​ജ്വ​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

പീ​ഡ​ന​ക്കേ​സി​നെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ജ്വ​ലി​നെ ക​ഴി​ഞ്ഞ മാ​സം 31 ന് ​ബം​ഗ​ളൂ​രു​വി​ൽ​വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

RELATED NEWS