ശ്രീ​രാ​മ​നെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട ആ​ക്കി​യ​വ​ര്‍​ക്ക് ശി​ക്ഷ കി​ട്ടി:​കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ
Monday, June 10, 2024 3:30 PM IST
ല​ക്‌​നൗ: ഭ​ഗ​വാ​ന്‍ ശ്രീ​രാ​മ​നെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട ആ​ക്കി​യ ബി​ജെ​പി​യെ ഭ​ഗ​വാ​ന്‍ ത​ന്നെ ശി​ക്ഷി​ച്ചു​വെ​ന്ന് അ​മേ​ഠി നി​യു​ക്ത എം​പി കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ. 303 സീ​റ്റു​ണ്ടാ​യി​രു​ന്ന പാ​ര്‍​ട്ടി​ക്ക് ഇ​ത്ത​വ​ണ 250 സീ​റ്റു​പോ​ലും നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഭ​ര​ണ​ത്തി​ലെ​ത്താ​നാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

400 സീ​റ്റു​ക​ളാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​റ​ഞ്ഞവർക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 300 സീ​റ്റു​ക​ള്‍ പോ​ലും നേ​ടാ​നാ​കാ​ത്ത​ത് ധാ​ര്‍​മി​ക​മാ​യി നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​രാ​ജ​യം ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ അ​ഹ​ങ്കാ​ര​ത്തി​നേ​റ്റ തി​രി​ച്ച​ടി ത​ന്നെ​യാ​ണ് ഇ​തെ​ന്നും കി​ഷോ​രി ലാ​ല്‍ പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​പ്പെ​ട്ട അ​മേ​ഠി മ​ണ്ഡ​ലും ഇ​ത്ത​വ​ണ ഒ​ന്ന​ര​ല​ക്ഷത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കി​ഷോ​രി ലാ​ല്‍ തി​രി​ച്ചു​പി​ടി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സ്മൃ​തി ഇ​റാ​നി​യെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.