ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ഷി​ന്‍​ഡെ വി​ഭാ​ഗ​വും; കേ​ന്ദ്ര​മ​ന്ത്രിസ്ഥാ​നം ആ​വ​ശ്യ​പ്പെ​ടും
Friday, June 7, 2024 10:30 AM IST
മും​ബൈ: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നി​രി​ക്കെ ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ശി​വ​സേ​നാ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ വി​ഭാ​ഗ​വും. കൂ​ടു​ത​ല്‍ മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് നീ​ക്കം.

കേ​ന്ദ്ര​ത്തി​ല്‍ ഒ​രു മ​ന്ത്രിസ്ഥാ​ന​വും ര​ണ്ട് സ​ഹ​മ​ന്ത്രിസ്ഥാ​ന​വും ആ​വ​ശ്യ​പ്പെ​ടും. ടി​ഡി​പി​യും ജെ​ഡി​യു​വും ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വു​മ​ധി​കം സീ​റ്റു​ക​ളു​ള്ള ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ് ഷി​ന്‍​ഡെ വി​ഭാ​ഗം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മ​ര്‍​ദ​ത​ന്ത്രം ശ​ക്ത​മാ​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ 15 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച ഷി​ന്‍​ഡെ വി​ഭാ​ഗം ഏ​ഴ് സീ​റ്റി​ലാ​ണ് വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍ ഷി​ന്‍​ഡെ​യു​ടെ മ​ക​ന്‍ ശ്രീ​കാ​ന്ത് ഷി​ന്‍​ഡെ​യെ ത​ത്ക്കാ​ലം കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. പ​ക​രം കേ​ന്ദ്ര മ​ന്ത്രി​പ​ദം പാ​ര്‍​ട്ടി​യി​ലെ മ​റ്റ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി അ​വ​രെ ഒ​പ്പം നി​ര്‍​ത്താ​നാ​ണ് ആ​ലോ​ച​ന.

ചി​ല എം​പി​മാ​ര്‍ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് ഷി​ന്‍​ഡെ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ശ്രീ​കാ​ന്ത് ഷി​ന്‍​ഡെ​യെ ലോ​ക്‌​സ​ഭാ ക​ക്ഷി നേ​താ​വാ​ക്കാ​നാ​ണ് ആ​ലോ​ച​ന.

അ​തേ​സ​മ​യം സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലും കൂ​ടു​ത​ല്‍ മ​ന്ത്രിസ്ഥാ​നം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ഷി​ന്‍​ഡെ വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം വി​ല​പേ​ശ​ല്‍ ശ​ക്തി കൂ​ട്ടി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷി​ന്‍​ഡെ ക​രു​ക്ക​ള്‍ നീ​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലും പി​ടി​മു​റു​ക്കാ​ന്‍ ഷി​ന്‍​ഡെ നീ​ക്കം ന​ട​ത്തു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.