പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ര്‍​ഷ്ട്യം തി​രി​ച്ച​ടി​യാ​യി; സു​പ്ര​ഭാ​ത​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി സ​മ​സ്ത
Friday, June 7, 2024 9:34 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ച്ച് ഇകെ വിഭാഗം സ​മ​സ്ത​യു​ടെ മു​ഖ​പ​ത്രം സു​പ്ര​ഭാ​തം. മൂഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ര്‍​ഷ്ട്യം മു​ത​ല്‍ എ​സ്എ​ഫ്‌​ഐ​യു​ടെ അ​ക്ര​മം വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​ത് മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യതായി പത്രം ചൂണ്ടിക്കാട്ടുന്നു.

അ​സ​ഹി​ഷ്ണു​ത​യു​ടെ​യും ധാ​ര്‍​ഷ്ട്യ​ത്തിന്‍റേ​യും വ​ക്താ​ക്ക​ളാ​യി സി​പി​എം നേ​താ​ക്ക​ള്‍ നി​റ​ഞ്ഞാ​ടി. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ള്‍​പ്പ​ടെ കു​ത്ത​ഴി​ഞ്ഞി​ട്ടും സ​ര്‍​ക്കാ​ര്‍ അ​ന​ങ്ങി​യി​ല്ല. പോലീസ് രാ​ജി​ല്‍ സം​സ്ഥാ​ന​ത്ത് പൗ​രാ​വ​കാ​ശം ച​വി​ട്ടി അ​രയ്​ക്ക​പ്പെ​ട്ടു.​തു​ട​ര്‍ തു​ട​ര​ണം ന​ല്‍​കി​യ അ​ധി​കാ​ര ധാ​ര്‍​ഷ്ട്യം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സാ​ധാ​ര​ണ​ക്കാ​രി​ല്‍ നി​ന്ന് അ​ക​റ്റി​യെ​ന്നും സു​പ്ര​ഭാ​തം പ​റ​യു​ന്നു.

ലീ​ഗി​നെ പു​ക​ഴ്ത്തി​യും സു​പ്ര​ഭാ​തം രം​ഗ​ത്തെ​ത്തി. ഓ​രോ ജ​ന​വി​ധി​യും ഉ​യ​ര​ത്തി​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​യാ​കു​ന്ന​ത് ലീ​ഗി​ന്‍റെ മാ​ത്രം സ​വി​ശേ​ഷ​ത എ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ലു​ന്‍ള്ളത്. സു​പ്ര​ഭാ​തം ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് മു​ഖ​പ്ര​സം​ഗം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

RELATED NEWS