ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് ഷാ​ഫി​യും ഡീ​നും; ക​ല്ല​റ​യി​ൽ എ​ത്തി പ്രാ​ർ​ഥി​ച്ചു
Wednesday, June 5, 2024 8:00 PM IST
കോ​ട്ട​യം: പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റി​യി​ൽ എ​ത്തി പ്രാ​ർ​ഥി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ യു​വ നേ​താ​ക്ക​ളാ​യ ഷാ​ഫി പ​റ​മ്പി​ലും ഡീ​ൻ കു​ര്യാ​ക്കോ​സും. ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ വി​വ​ര​ക്കേ​ടാ​ണെ​ന്ന് ഷാ​ഫി പ്ര​തി​ക​രി​ച്ചു.

അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ആ​കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യെ​പ്പോ​ലെ മ​റ്റൊ​രാ​ൾ ഇ​ല്ല. ത​ങ്ങ​ളൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ത പി​ന്തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും മ​റി​ച്ചു​ള്ള താ​ര​ത​മ്യ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല.

ത​ന്‍റെ വി​ജ​യ​ത്തോ​ടെ ഒ​ഴി​വ് വ​രു​ന്ന പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. ആ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി എ​ന്ന ചോ​ദ്യ​ത്തോ​ട് അ​ത് പാ​ർ​ട്ടി നി​ശ്ച​യി​ക്കു​മെ​ന്നും ചി​ല​പ്പോ​ൾ ജി​ല്ല​ക്കാ​ര​ൻ ആ​കു​മെ​ന്നും ചി​ല​പ്പോ​ൾ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്ന് ആ​കു​മെ​ന്നും എ​ന്താ​യാ​ലും ഒ​രു മ​ല​യാ​ളി ആ​യി​രി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സും രാ​വി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി പു​ഷ്പ്പാ​ർ​ച്ച ന​ട​ത്തി പ്രാ​ർ​ഥി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​ൻ, പി.​സി.​വി​ഷ്ണു​നാ​ഥ്, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി.​ജോ​സ​ഫ്, ജോ​ഷി ഫി​ലി​പ്പ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.