അ​ക്ഷ​ര​മു​റ്റ​ത്ത് പി​ച്ച​വ​ച്ച് കു​രു​ന്നു​ക​ൾ; സ​മ്മാ​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ: പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി
Monday, June 3, 2024 10:35 AM IST
കൊ​ച്ചി: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് പി​ച്ച​വ​ച്ച് കു​രു​ന്നു​ക​ളെ​ത്തി. ആ​ടി​യും പാ​ടി​യും അ​വ​ർ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.

കൊ​ച്ചി എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പ​ര​മ​പ്ര​ധാ​ന​മാ​യി ക​ണ്ടു​കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നാ​ണ് 2016 ൽ ​പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം യ​ജ്ഞം തു​ട​ങ്ങി​യ​ത്. അ​ത് പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മൂ​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യ​സം സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ജ്ഞാ​ന​ത്തി​നും വി​നോ​ദ​ത്തി​നും ഉ​പാ​ധി​ക​ളു​ള്ള ഇ​ട​മാ​യി സ്കൂ​ളു​ക​ൾ മാ​റി. പു​തി​യ​കാ​ല​ത്തെ നേ​രി​ടാ​നു​ള്ള പ്രാ​പ്തി കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളി​ൽ ഒ​രു​ക്കി​യ​ത്. ഇ​തി​നെ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ച് ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

വി​ദ്യാ​ഭ്യാ​സം കു​ട്ടി​യു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും മാ​ത്ര​മ​ല്ല, അ​ത് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റി​യെ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്നും കാ​ല​ത്തി​നൊ​ത്ത് സ്വ​യം ന​വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഉ​ത്ത​ര​വാ​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഒ​ന്നാം ക്ലാ​സി​ലെ​ത്തി​യ കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ൾ ന​ല്കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ന്ത്രി പി.​രാ​ജീ​വ്, മേ​യ​ര്‍ അ​ഡ്വ. എം.​അ​നി​ല്‍​കു​മാ​ര്‍, എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ജെ​ബി മേ​ത്ത​ര്‍ എ​ന്നി​വ​രും എം​എ​ല്‍​എ​മാ​രും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

പ്രീ​പ്രൈ​മ​റി ത​ലം മു​ത​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള 39,94,944 കു​ട്ടി​ക​ളാ​ണ് ഇ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്. 2,44,646 കു​രു​ന്നു​ക​ളാ​ണ് ഇ​ന്ന് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ​ത് 2.44 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 53423 വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വാ​ണ് ഇ​ക്കു​റി ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.