പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ല്‍ വ​ലി​യ തു​ക പി​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Monday, June 3, 2024 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ടി​എ ഫ​ണ്ട് എ​ന്ന് പേ​രി​ല്‍ കു​ട്ടി​ക​ളി​ല്‍ നി​ന്ന് വ​ലി​യ തു​ക പി​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വേ​ണം പി​ടി​എ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​നെ​ന്നും പി​ടി​എ എ​ന്ന​ത് സ്‌​കൂ​ള്‍ ഭ​ര​ണ സ​മി​തി​യാ​യി കാ​ണ​രു​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് വ​ന്‍ തു​ക ഈ​ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. നി​ര്‍​ബ​ന്ധ പൂ​ര്‍​വം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് വ​ന്‍ പി​രി​വ് പാ​ടി​ല്ല. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ണ്‍ എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് വ​ലി​യ തു​ക വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ അ​മി​ത ഫീ​സ് വാ​ങ്ങു​ന്നെ​ന്നും പ​രാ​തി​യു​ണ്ട്. എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്.

ഇ​തേ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​മി​ത സാ​മ്പ​ത്തി​ക ഭാ​രം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഫീ​സ് കു​ടി​ശി​ക ആ​കു​മ്പോ​ള്‍ ടി​സി ന​ല്‍​കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.