അ​രു​ണാ​ച​ലി​ല്‍ ബി​ജെ​പി​ക്ക് തു​ട​ര്‍​ഭ​ര​ണം; സി​ക്കിം എ​സ്‌​കെ​എം തൂ​ത്തൂ​വാ​രി
Sunday, June 2, 2024 1:40 PM IST
ഇ​റ്റാ​ന​ഗ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ന്ന അ​രു​ണ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബി​ജെ​പി​ക്കും സി​ക്കി​മി​ല്‍ സി​ക്കിം ക്രാ​ന്തി​കാ​രി മോ​ര്‍​ച്ച​യ്ക്കും(​എ​സ്‌​കെ​എം) തു​ട​ര്‍​ഭ​ര​ണം. അ​രു​ണാ​ച​ലി​ല്‍ 45 സീറ്റിൽ ബി​ജെ​പി​ക്ക് ലീ​ഡു​ണ്ട്. 32 അം​ഗ സി​ക്കിം നി​യ​മ​സ​ഭ​യി​ല്‍ 31 സീ​റ്റി​ലും ലീ​ഡ് നേ​ടി​ക്കൊ​ണ്ടാ​ണ് എ​സ്‌​കെ​എം തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പി​ക്കു​ന്ന​ത്.

60 അം​ഗ അരുണാചൽ നി​യ​മ​സ​ഭ​യി​ല്‍ 31 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് പ​ത്തു സീ​റ്റി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചതിനാൽ ബാ​ക്കി​യു​ള്ള 50 സീ​റ്റു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

ത​വാം​ഗി​ലെ മു​ക്തോ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മു​ഖ്യ​മ​ന്ത്രി പേ​മാ ഖ​ണ്ഡു, ചൗ​ഖാം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ചൗ​മ മെ​യി​ന്‍ എ​ന്നി​വ​ര​ട​ക്ക​മാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

45 സീറ്റിൽ ബിജെപിക്കും എ​ന്‍​പി​പിക്ക് ആറ് സീ​റ്റി​ലും കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ലും മ​റ്റു​ള്ള​വ​ര്‍​ക്ക് എ​ട്ട് സീ​റ്റി​ലു​മാ​ണ് നി​ല​വി​ല്‍ ലീ​ഡു​ള്ള​ത്.

സി​ക്കി​മി​ൽ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സി​ക്കിം ഡെ​മാ​ക്രാ​റ്റി​ക് ഫ്ര​ണ്ടി​നെ(​എ​സ്ഡി​എ​ഫ്) നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ടാ​ണ് എ​സ്‌​കെ​എം വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റു​ന്ന​ത്. 18 സീ​റ്റു​ക​ളി​ല്‍ നി​ല​വി​ല്‍ എ​സ്‌​കെ​എം വി​ജ​യി​ച്ചി​ട്ടു​ണ്ട്. 13 സീ​റ്റു​ക​ളി​ല്‍ പാ​ര്‍​ട്ട് ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

2019 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 15 സീ​റ്റി​ല്‍ വി​ജ​യം നേ​ടി​യ എ​സ്ഡി​എഫിന് ഒ​രു സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും മ​ത്സ​ര രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ഇ​രു​പാ​ര്‍​ട്ടി​ക​ള്‍​ക്കും ഒ​രു സീ​റ്റി​ല്‍ പോ​ലും ലീ​ഡു​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സി​ക്കിം, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ ര​ണ്ടി​ന് അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ല്‍ നേ​ര​ത്തെ​യാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.