പ്ര​ജ്വ​ൽ രേ​വ​ണ്ണ ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് പ്ര​വ​ച​നം
Saturday, June 1, 2024 6:54 PM IST
ബം​ഗു​ളൂ​രു: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ലം. ഇ​ന്ത്യ ടു​ഡേ​യു​ടേ​താ​ണ് പ്ര​വ​ച​നം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നും ക​ർ​ണാ​ട​ക നി​യ​മ​സ​ഭാം​ഗ​വും മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ മ​ക​നു​മാ​യ പ്ര​ജ്വ​ൽ, നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​ണ്.

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ പേ​രു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ജ​ർ​മ​നി​യി​ലേ​ക്ക് ക​ട​ന്ന പ്ര​ജ്വ​ലി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ പ്ര​ജ്വ​ൽ റി​മാ​ൻ​ഡി​ലാ​ണ്

അ​തേ​സ​മ​യം, ബി​ജെ​പി 48%, കോ​ൺ​ഗ്ര​സ് 41%, ജെ​ഡി​എ​സ് 7%, മ​റ്റു​ള്ള​വ​ർ നാ​ല് % എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യാ ടു​ഡേ ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട് വി​ഹി​തം പ്ര​വ​ചി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.