മ​സാ​ല ബോ​ണ്ട് ഫെ​മ നി​യ​മ ലം​ഘ​നം: ഇ​ഡി സ​മ​ന്‍​സ് ചോ​ദ്യംചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, May 29, 2024 8:33 AM IST
കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ലെ ഫെ​മ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി അ​യ​ച്ച സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മുൻ ​ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കിന്‍റെ​യും കി​ഫ്ബി​യു​ടെ​യും ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചിന്‍റെ മുന്നിലാണ് ഹ​ര്‍​ജി​ എത്തുന്നത്.

കി​ഫ്ബി പു​റ​പ്പെ​ടു​വി​ച്ച മ​സാ​ല ബോ​ണ്ടി​ലെ ഫെ​മ നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച് തോ​മ​സ് ഐ​സ​ക്കി​ന് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ളി​വു​ക​ളു​ണ്ട്. തോ​മ​സ് ഐ​സ​ക്കി​നെ ചോ​ദ്യംചെ​യ്താ​ല്‍ മാ​ത്ര​മേ വ്യ​ക്ത​ത വ​രൂ​ എന്നാണ് ഇ​ഡി​യു​ടെ പ​ക്ഷം.

എ​ന്നാ​ല്‍ ഫെ​മ നി​യ​മ ലം​ഘ​നം അ​ന്വേ​ഷി​ക്കാ​ന്‍ ഇ​ഡി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് തോ​മ​സ് ഐ​സ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ന്ത്രി​യാ​യി​രു​ന്ന​ത് മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പാ​ണെ​ന്നും കി​ഫ്ബി​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ വാ​ദം.

ഫെ​മ നി​യ​മ​ലം​ഘ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​ഡി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് കൈ​മാ​റി​യെ​ന്നാ​ണ് കി​ഫ്ബി​യു​ടെ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് തോ​മ​സ് ഐ​സ​ക്കി​നെ ചോ​ദ്യം​ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ണ​മെ​ങ്കി​ല്‍ തെര​ഞ്ഞെ​ടു​പ്പ് ക​ഴി​യ​ട്ടെ​യെ​ന്നാ​യി​രു​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത് ചോ​ദ്യംചെ​യ്ത് ഇ​ഡി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെങ്കി​ലും തി​രി​ച്ച​ടി​യാ​യി​രു​ന്നു ഫ​ലം. ഇ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹ​ര്‍​ജി വീ​ണ്ടും സിം​ഗി​ള്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.