യു​ക്രെ​യ്​ന് 275 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം അ​യ​ച്ച് യു​എ​സ്
Saturday, May 25, 2024 4:28 AM IST
കീ​വ്: ഖാ​ർ​കി​വ് മേ​ഖ​ല​യി​ൽ റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ, വെ​ടി​മ​രു​ന്ന്, മി​സൈ​ലു​ക​ൾ, മൈ​നു​ക​ൾ, പീ​ര​ങ്കി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ യു​ക്രെ​യ്‌​നി​ന് പു​തി​യ സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക.

“ധീ​ര​രാ​യ ഉ​ക്രേ​നി​യ​ൻ ജ​ന​ത ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​മ്പോ​ൾ അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി യു​ക്രെ​യ്‌​നി​ന് ആ​യു​ധ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു,” സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ പ​റ​ഞ്ഞു.

റ​ഷ്യ​ൻ സേ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ 275 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പാ​ക്കേ​ജ് ആ​ണ് യു​ക്രെ​യ്ന് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, ആ​യു​ധ​ങ്ങ​ളു​ടെ​യും പ​ണ​ത്തി​ന്‍റെ​യും കു​റ​വി​നെ തു​ട​ർ​ന്ന് യു​ക്രെ​യ്ൻ സൈ​ന്യം യു​ദ്ധ​മേ​ഖ​ല​യി​ൽ വ​ലി​യ രീ​തി​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം യു​എ​സ് 61 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം യു​ക്രെ​യ്ന് ന​ൽ​കി​യി​രു​ന്നു. അ​തി​നു​ശേ​ഷം, യു​ക്രെ​യ്നി​ലേ​ക്ക് അ​ഞ്ച് ത​വ​ണ സൈ​നി​ക സ​ഹാ​യം അ​യ​യ്ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖാ​ർ​കി​വി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഏ​ഴ് പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.