ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വം; ദു​ഖം രേ​ഖ​പ്പെ​ടു​ത്തി ന​രേ​ന്ദ്ര മോ​ദി
Monday, May 20, 2024 12:27 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ഇ​റാ​നി​യ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അ​പ​ക​ട​സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ന്നും ഉ​സി ഗ്രാ​മ​ത്തി​ന​ട​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കി​യ​തെ​ന്നും വാ​ര്‍​ത്താ ഏ​ജ​ൻ​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ‌‌

മോ​ശം കാ​ലാ​വ​സ്ഥാ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ത​ട​സ​മാ​വു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. ടെ​ഹ്റ​നി​ൽ നി​ന്നും 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​റാ​ൻ ദേ​ശീ​യ ടെ​ലി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റി​നാ​യു​ള്ള പ്രാ​ർ​ഥ​ന സം​പ്രേ​ക്ഷ​ണം ചെ​യ്തു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ ആ​മി​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​ബ്രാ​ഹിം റെ​യ്സി​യെ കൂ​ടാ​തെ ഉ​ണ്ടാ​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.