"ഓ​പ്പ​റേ​ഷ​ന്‍ ആ​ഗ്': ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡ്
Wednesday, May 15, 2024 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സ് റെ​യ്ഡ്. ഓ​പ്പ​റേ​ഷ​ന്‍ ആ​ഗ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​മ​ന, നേ​മം പ്ര​ദേ​ശ​ത്തെ ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ലാ​ണ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

ഒ​രി​ട​വേ​ള​യ്ക്ക്ശേഷം ത​ല​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ണ്ട​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍. ക​ര​മ​ന​യി​ല്‍ ഈ ​മാ​സം 10ന് ​യു​വാ​വി​നെ ഗു​ണ്ട​ക​ള്‍ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. മ​രു​തൂ​ര്‍​ക​ട​വ് പ​ഞ്ചി​പ്ലാ​വി​ള വീ​ട്ടി​ല്‍ അ​ഖി​ല്‍ (26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ എ​ട്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​ള്ള​റ​ട​യി​ല്‍ വീ​ണ്ടും ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഇ​തോ​ടെ വി​വി​ധ​കോ​ണു​ക​ളി​ല്‍ നി​ന്നും പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ​യും വ​ലി​യ കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​വ​രു​ടെ​യും വീ​ടു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ​യും റൂ​റ​ല്‍ എ​സ്പി​യു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യ്ഡ്. ഓ​പ്പ​റേ​ഷ​ന്‍ ആ​ഗ് സം​സ്ഥാ​നം മു​ഴു​വ​നാ​യി വ്യാ​പി​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.