കാ​യം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ൽ ഡോ​ർ വി​ൻ​ഡോ​യി​ലി​രു​ന്ന് അ​ഭ്യാ​സം; ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ
Monday, May 13, 2024 2:44 PM IST
കാ​യം​കു​ളം: ന​ടു​റോ​ഡി​ൽ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ഓ​ച്ചി​റ സ്വ​ദേ​ശി മ​ർ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​റി​ൽ ഏ​ഴു​പേ​രു​ണ്ടാ​യി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് താ​ഴ്ത്തി ഡോ​ർ വി​ൻ​ഡോ​യി​ലി​രു​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട് അ​പ​ക​ട​ക​ര​മാം വി​ധം യാ​ത്ര ചെ​യ്ത സം​ഘ​ത്തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ കെ​പി റോ​ഡി​ൽ ക​റ്റാ​നം കോ​യി​ക്ക​ൽ​പ​ടി ജം​ഗ്‌​ഷ​ൻ മു​ത​ൽ കു​റ്റി​ത്തെ​രു​വ് വ​രെ​യാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​യാ​ത്ര. കാ​റി​ന് പി​ന്നാ​ലെ യാ​ത്ര ചെ​യ്ത​വ​ർ ഇ​തി​ന്‍റെ വീ​ഡി​യോ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തു.

തു​ട​ർ​ന്ന് മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഓ​ച്ചി​റ​യി​ൽ​നി​ന്ന് സം​ഘം പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ കാ​യം​കു​ളം സ​ബ് ആ​ർ​ടി ഓ​ഫീ​സി​ൽ എ​ത്തി​ച്ച​ശേ​ഷം കേ​സെ​ടു​ത്ത് വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും സ​മാ​ന​രീ​തി​യി​ല്‍ കാ​യം​കു​ളം കെ​പി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ല്‍​നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.