ഓ​സ്ക​റി​ൽ തി​ള​ങ്ങി ഓ​പ​ൻ​ഹൈ​മ​ർ, മി​ക​ച്ച ന​ട​ൻ കി​ലി​യ​ൻ മ​ർ​ഫി, ന​ടി എ​മ്മ സ്റ്റോ​ണ്‍
Monday, March 11, 2024 8:03 AM IST
ഹോ​ളി​വു​ഡ്: ഓ​സ്ക​റി​ൽ തി​ള​ങ്ങി ഓ​പ​ൻ​ഹൈ​മ​ർ. മി​ക​ച്ച ന​ട​ൻ, സം​വി​ധാ​യ​ക​ൻ ഉ​ൾ​പ്പെ​ടെ ഏഴ് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഓ​പ​ൻ​ഹൈ​മ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. പു​വ​ർ തിം​ഗ്സ് നാ​ല് പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യെ​ടു​ത്തു.

ഓ​പ​ൻ​ഹൈ​മ​റി​ലെ പ്ര​ക​ട​ന​ത്തി​ന് കി​ലി​യ​ൻ മ​ർ​ഫി മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും ഓ​പ​ൻ​ഹൈ​മ​റി​ലൂ​ടെ നേ​ടി​യെ​ടു​ത്തു.

പു​വ​ർ തിം​ഗ്സി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​മ്മ സ്റ്റോ​ണ്‍ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

ഓ​പ​ൻ​ഹൈ​മ​റി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം ഡൗ​ണി ജൂ​നി​യ​ർ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം (ഒ​റി​ജി​ന​ൽ സ്കോ​ർ), മി​ക​ച്ച കാ​മ​റ, ചി​ത്ര​സം​യോ​ജ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ഓ​പ​ൻ​ഹൈ​മ​ർ സ്വ​ന്തം പേ​രി​ലാ​ക്കി.

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം, മേ​ക്ക​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ പു​ര​സ്കാ​ര​ങ്ങ​ളും പു​വ​ർ തിം​ഗ്സി​ന് ല​ഭി​ച്ചു.

മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ഡേ​വൈ​ൻ ജോ​യ് റാ​ൻ​ഡോ​ൾ​ഫ് (ചി​ത്രം-​ദ ഹോ​ൾ​ഡോ​വേ​ഴ്സ്) സ്വ​ന്ത​മാ​ക്കി. മി​ക​ച്ച തി​ര​ക്ക​ഥ (ഒ​റി​ജി​ന​ൽ) അ​നാ​ട്ട​മി ഓ​ഫ് എ ​ഫാ​ൾ നേ​ടി. മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ അ​മേ​രി​ക്ക​ൻ ഫി​ക്ഷ​ൻ ക​ര​സ്ഥ​മാ​ക്കി.

23 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് അ​വാ​ർ​ഡു​ക​ൾ. ഇ​ക്കു​റി​യും ജി​മ്മി കെ​മ്മ​ലാ​ണ് അ​വ​താ​ര​ക​ന്‍റെ റോ​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ളു​ടെ പ​ട്ടി​ക

മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ(​ഓ​പ്പ​ൻ​ഹൈ​മ​ർ)

മി​ക​ച്ച ന​ട​ൻ: കി​ലി​യ​ൻ മ​ർ​ഫി (ഓ​പ്പ​ൻ​ഹൈ​മ​ർ)

മി​ക​ച്ച ന​ടി: എ​മ്മ സ്റ്റോ​ൺ(​പു​വ​ർ തിം​ഗ്സ്)

മി​ക​ച്ച സ​ഹ​ന​ട​ൻ റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ (ഓ​പ്പ​ൻ​ഹൈ​മ​ർ)

മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം ഹോ​യ്തെ വാ​ൻ ഹൊ​യ്തെ​മ (ഓ​പ്പ​ൻ​ഹൈ​മ​ർ)

മി​ക​ച്ച സൗ​ണ്ട് ദ് ​സോ​ൺ ഓ​ഫ് ഇ​ന്‍റ​റ​സ്റ്റ്

മി​ക​ച്ച ഒ​റി​ജ​നി​ൽ സ്കോ​ർ ല​ഡ്‌​വി​ഗ് ഗൊ​രാ​ൻ​സ​ൺ (ഓ​പ്പ​ൻ​ഹൈ​മ​ർ )

മി​ക​ച്ച ഒ​റി​ജ​ന​ൽ സോം​ഗ്- വാ​ട്ട് ഐ ​വാ​സ് മേ​ഡ് ഫോ​ർ ബാ​ർ​ബി (ബി​ല്ലി ഐ​ലി​ഷ്)

മി​ക​ച്ച ലൈ​വ് ആ​ക്‌​ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം-​ദ് വ​ണ്ട​ർ ഫു​ൾ സ്റ്റോ​റി ഓ​ഫ് ഹെ​ൻ​റി ഷു​ഗ​ർ

മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം-​ദ് ലാ​സ്റ്റ് റി​പ്പ​യ​ർ ഷോ​പ്പ്

മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ ഫി​ലിം- 20 ഡെ​യ്സ് ഇ​ൻ മ​രി​യോ​പോ​ൾ

മി​ക​ച്ച വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്- ഗോ​ഡ്‌​സി​ല്ല മൈ​ന​സ് വ​ൺ

മി​ക​ച്ച എ​ഡി​റ്റിം​ഗ്- ജെ​ന്നി​ഫ​ർ ലേം (​ചി​ത്രം ഓ​പ്പ​ൻ​ഹൈ​മ​ർ)

മി​ക​ച്ച വി​ദേ​ശ ഭാ​ഷ ചി​ത്രം-​ദ് സോ​ൺ ഓ​ഫ് ഇ​ന്റ​റ​സ്റ്റ് (യു​കെ)

മി​ക​ച്ച കോ​സ്റ്റ്യൂം ഡി​സൈ​ൻ-​പു​വ​ർ തിം​ഗ്സ് (ഹോ​ളി വാ​ഡിം​ഗ്ട​ൺ)

മി​ക​ച്ച പ്രൊ‍​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ- പു​വ​ർ തിം​ഗ്സ് (ജ​യിം​സ് പ്രൈ​സ്, ഷോ​ണ ഹീ​ത്ത്)

മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ സ്റ്റൈ​ലിം​ഗ്- പു​വ​ർ തിം​ഗ്സ് (ന​ദി​യ സ്റ്റേ​സി, മാ​ർ​ക് കോ​ളി​യ​ർ)

മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ-​കോ​ർ​ഡ് ജെ​ഫേ​ർ​സ​ൺ (ചി​ത്രം: അ​മേ​രി​ക്ക​ൻ ഫി​ക്‌​ഷ​ൻ)

മി​ക​ച്ച യ​ഥാ​ർ​ഥ തി​ര​ക്ക​ഥ-​ജ​സ്റ്റി​ൻ ട്ര​യ​റ്റ്–​ആ​ർ​ത​ർ ഹ​രാ​രി (ചി​ത്രം: അ​നാ​റ്റ​മി ഓ​ഫ് എ ​ഫാ​ൾ)

മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഷോ​ർ​ട് ഫി​ലിം-​വാ​ർ ഈ​സ് ഓ​വ​ർ

മി​ക​ച്ച അ​നി​മേ​ഷ​ൻ ചി​ത്രം-​ദ് ബോ​യ് ആ​ന്‍​ഡ് ദ് ​ഹെ​ര​ൺ

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.