തി​ക​ച്ചും വ്യ​ക്തി​പ​രം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ടു​ത്ത ര​ണ്ടു ടെ​സ്റ്റു​ക​ളും കോ​ഹ്‌​ലി​ക്ക് ന​ഷ്ട​മാ​കും
Thursday, February 8, 2024 1:24 PM IST
ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു​മ​ത്സ​ര​ങ്ങ​ളി​ൽ മാ​റി​നി​ന്ന സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്ക് അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന.

ഈ​മാ​സം 15ന് ​രാ​ജ്കോ​ട്ടി​ലാ​ണ് മൂ​ന്നാം ടെ​സ്റ്റ്. നാ​ലാം ടെ​സ്റ്റ് 23ന് ​റാ​ഞ്ചി​യി​ൽ ആ​രം​ഭി​ക്കും. മാ​ർ​ച്ച് ഏ​ഴി​ന് ധ​രം​ശാ​ല​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​വ​സാ​ന ടെ​സ്റ്റ് കോ​ഹ്‌​ലി ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണെ​ന്നും ഇ​എ​സ്‌​പി​എ​ൻ ക്രി​ക്ഇ​ഫോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ന് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജ​നു​വ​രി 22നാ​ണ് വി​രാ​ട് കോ​ഹ്‌​ലി ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ‌​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ന്മാ​റ്റ​മെ​ന്നു മാ​ത്ര​മാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും താ​ര​ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ വ​ര​വി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ഹ്‌​ലി വി​ട്ടു​നി​ല്ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ താ​രം എ.​ബി. ഡി​വി​ല്ലി​യേ​ഴ്സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പേ​സ​ർ ജ​സ്പ്രി​ത് ബും​റ​യും മൂ​ന്നാം ടെ​സ്റ്റി​ൽ ക​ളി​ക്കു​മോ​യെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല. ബും​റ​യ്ക്ക് മൂ​ന്നാം ടെ​സ്റ്റി​ൽ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​ൽ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ച വ​ലം​കൈ​യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് രാ​ജ്കോ​ട്ട് ടെ​സ്റ്റി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കും.

കൂ​ടാ​തെ, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാം ടെ​സ്റ്റ് ന​ഷ്ട​മാ​യ കെ.​എ​ൽ. രാ​ഹു​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രും മൂ​ന്നാം ടെ​സ്റ്റി​ൽ തി​രി​ച്ചെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.‌

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.