ശ്രീ​ല​ങ്ക ത​ട​വി​ലാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ നീ​ക്കം
Saturday, January 20, 2024 10:44 AM IST
ന്യൂ​ഡ​ൽ​ഹി: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ശ്രീ​ല​ങ്ക പി​ടി​കൂ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഉൗ​ർ​ജി​ത നീ​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​മേ​ശ്വ​രം സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ഉൗ​ർ​ജി​ത നീ​ക്കം.

ആ​റ് ദി​വ​സ​ത്തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ 40 തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ എം​ബ​സി ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം.

പ്ര​ധാ​ന​മ​ന്ത്രി ത​മി​ഴ്നാ​ട്ടി​ലു​ള്ള​പ്പോ​ൾ ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി കൊ​ടു​വ​രു​ന്ന​തി​നാ​ണ് കേ​ന്ദ്രം ഉൗ​ർ​ജി​ത​മാ​യി ശ്ര​മി​ക്കു​ന്ന​ത്.

RELATED NEWS