ഷേ​ഖ് ഹ​സീ​ന 37 അം​ഗ മ​ന്ത്രി​സ​ഭ​യെ പ്ര​ഖ്യാ​പി​ച്ചു
Thursday, January 11, 2024 4:02 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ 37 അം​ഗ മ​ന്ത്രി​സ​ഭ​യെ പ്ര​ഖ്യാ​പി​ച്ച് ഷേ​ഖ് ഹ​സീ​ന. മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഹ​സീ​ന​യും 25 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും 11 സ​ഹ​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി മ​ഹ്ബൂ​ബ് ഹു​സൈ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 14 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നു​വ​രി 11ന് ​മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ.

300 അം​ഗ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി 223 സീ​റ്റു​ക​ളി​ലും ജ​യി​ച്ചു. പ്ര​തി​പ​ക്ഷ ജാ​തീ​യ പാ​ർ​ട്ടി പ​തി​നൊ​ന്നി​ലും ബം​ഗ്ലാ​ദേ​ശ് ക​ല്യാ​ൺ പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും ജ​യി​ച്ചു. 62 ഇ​ട​ത്ത് സ്വ​ത​ന്ത്ര​ർ​ക്കാ​ണു ജ​യം.

മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി (ബി​എ​ൻ​പി) തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. വോ​ട്ട​ർ​മാ​ർ പൊ​തു​വേ അ​വ​ഗ​ണി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്.

ഹ​സീ​ന മൊ​ത്ത​ത്തി​ൽ അ​ഞ്ചാം ത​വ​ണ​യും തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യു​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. 1996 മു​ത​ൽ 2001 വ​രെ​യും 2009 മു​ത​ലു​മാ​ണ് അ​വ​രു​ടെ ഭ​ര​ണം.

RELATED NEWS