ബേ​ക്ക​ല്‍ ബീ​ച്ച് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പ് ഉ​ദ്ഘാ​ട​നം 22ന്
Thursday, December 21, 2023 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ബേ​ക്ക​ല്‍ ബീ​ച്ച് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 22ന് ​വൈ​കു​ന്നേ​രം 5.30ന് ​സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ നി​ർ​വ​ഹി​ക്കും. ബേ​ക്ക​ലി​നെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ​യും ലോ​ക​ത്തി​ന് മു​ന്നി​ല്‍ വീ​ണ്ടും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​പ​രി​പാ​ടി​ക​ളും എ​ക്‌​സ്പോ​യും വി​പ​ണ​ന​മേ​ള​യും ഒ​രു​ക്കും. പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റ് 31ന് ​ബീ​ച്ച് ഫെ​സ്റ്റ് അ​വ​സാ​നി​ക്കും. ടി​ക്ക​റ്റ് വ​ഴി​യാ​ണ് ബേ​ക്ക​ല്‍ അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 100 രൂ​പ​യും, കു​ട്ടി​ക​ള്‍​ക്ക് 25 രൂ​പ​യും ആ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഫെ​സ്റ്റി​വ​ൽ പ്ര​മാ​ണി​ച്ച് ബേ​ക്ക​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 22 മു​ത​ല്‍ 31 വ​രെ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ചെ​ന്നൈ എ​ഗ്മോ​ര്‍ - മം​ഗ​ളൂ​രു എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​മം​ഗ​ളൂ​രു വെ​സ്റ്റ്‌​കോ​സ്റ്റ് എ​ക്‌​സ്പ്ര​സ്, നാ​ഗ​ര്‍​കോ​വി​ല്‍-​മം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യ്ക്കാ​ണ് താ​ത്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.