റി​ക്കാ​ർ​ഡ് ക​മ്മി​ൻ​സ്! 20.5 കോടിക്ക് ഓ​സീ​സ് നാ​യ​ക​നെ സ്വ​ന്ത​മാ​ക്കി ഹൈ​ദ​രാ​ബാ​ദ്
Tuesday, December 19, 2023 2:56 PM IST
ദു​ബാ​യി: ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മാ​യി ഓ​സീ​സ് നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ്. ഓ​സീ​സി​ന് ലോ​ക​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത നാ​യ​ക​നു​വേ​ണ്ടി വാ​ശി​യേ​റി​യ ലേ​ലം​വി​ളി​യാ​ണ് ന​ട​ന്ന​ത്. ര​ണ്ടു​കോ​ടി രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന ക​മ്മി​ൻ​സി​നെ 20.5 കോടി മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പാള‍യത്തിലെത്തിച്ചു.

ഓസീസ് നായകനെ ടീമിൽ എത്തിക്കാൻ ചെ​ന്നൈ സൂ​പ്പ​ർ​ കിം​ഗ്സും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ​ളൂ​രു​മാ​ണ് ആദ്യം ലേലം വിളിച്ചു തുടങ്ങിയത്. വില ഏ​ഴു​കോ​ടി ക​ട​ന്ന​തോ​ടെ ചെന്നൈ പിന്മാറി. എന്നാൽ ഇതോടെ രംഗത്തെത്തിയ സൺറൈസേഴ്സ് വാശിയോടെ പണം വാരിയെറിഞ്ഞ് കമ്മിൻസിനെ സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു.

14 കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് സ്വ​ന്ത​മാ​ക്കി​യ ന്യൂ​സി​ല​ൻ​ഡ് താ​രം ഡാ​രി​ൽ മി​ച്ച​ൽ ഇ​ത്ത​വ​ണ​ത്തെ മ​റ്റൊ​രു വി​ല​യേ​റി​യ താ​ര​മാ​യി. ഒ​രു​കോ​ടി രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തി​നാ​യി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും പ​ഞ്ചാ​ബ് കിം​ഗ്സു​മാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. അ​വ​സാ​ന​നി​മി​ഷ​ത്തി​ൽ രം​ഗ​ത്തെ​ത്തി​യ ചെ​ന്നൈ ഒ​ടു​വി​ൽ മി​ച്ച​ലി​നെ ടീ​മി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

11.75 കോ​ടി രൂ​പ​യ്ക്ക് ഇ​ന്ത്യ​ൻ താ​രം ഹ​ർ​ഷ​ൽ പ​ട്ടേ​ലി​നെ പ​ഞ്ചാ​ബ് കിം​ഗ്സ് സ്വ​ന്ത​മാ​ക്കി. ര​ണ്ടു​കോ​ടി രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തി​നാ​യി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും പ​ഞ്ചാ​ബ് കിം​ഗ്സു​മാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​രാ​ർ​ദ് കോ​ട്ട്സീ​യെ അ​ഞ്ചു​കോ​ടി രൂ​പ​യ്ക്ക് മും​ബൈ ഇ​ന്ത്യ​ൻ​സ് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ട് താ​രം ക്രി​സ് വോ​ക്സി​നെ 4.2 കോ​ടി രൂ​പ​യ്ക്ക് പ​ഞ്ചാ​ബ് കിം​ഗ്സ് ടീ​മി​ലെ​ത്തി​ച്ചു.

അ​തേ​സ​മ​യം, ന്യൂ​സി​ല​ൻ​ഡ് യു​വ​താ​രം ര​ചി​ന്‍ ര​വീ​ന്ദ്ര​യെ 1.80 കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് സ്വ​ന്ത​മാ​ക്കി. കി​വീ​സി​ന്‍റെ ലോ​ക​ക​പ്പ് ഹീ​റോ​യ്ക്കാ​യി വാ​ശി​യേ​റി​യ ലേ​ലം പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. 50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ര​ചി​നാ​യി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സു​മാ​ണ് ആ​ദ്യ റൗ​ണ്ടി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ താ​രം ശാ​ർ​ദു​ൽ താ​ക്കൂ​റി​നെ നാ​ലു​കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ തി​രി​ച്ചു​പി​ടി​ച്ചു. ശ്രീ​ല​ങ്ക​ൻ സ്പി​ന്ന​ര്‍ വാ​നി​ന്ദു ഹ​സ​ര​ങ്ക​യെ അ​ടി​സ്ഥാ​ന വി​ല​യാ​യ 1.50 കോ​ടി രൂ​പ​യ്ക്ക് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടി20 ​ടീ​മി​ന്‍റെ നാ​യ​ക​നാ​യ റൊ​വ്മാ​ന്‍ പ​വ​ലി​നെ 7.40 കോ​ടി​ക്ക് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ട് ബാ​റ്റ​ര്‍ ഹാ​രി ബ്രൂ​ക്ക് 3.60 കോ​ടി​ക്ക് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ലെ​ത്തി.

ഓ​സ്ട്രേ​ലി​യ​യു​ടെ ലോ​ക​ക​പ്പ് ഹീ​റോ ട്രാ​വി​സ് ഹെ​ഡി​നാ​യി വാ​ശി​യേ​റി​യ ലേ​ലം​വി​ളി ന​ട​ന്നു. ര​ണ്ടു​കോ​ടി രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന ഹെ​ഡി​നാ​യി സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സു​മാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഒ​ടു​വി​ല്‍ 6.80 കോ​ടി രൂ​പ​യി​ലെ​ത്തി​യ​തോ​ടെ ചെ​ന്നൈ പി​ന്മാ​റി. ഹൈ​ദ​രാ​ബാ​ദ് ഹെ​ഡി​നെ സ്വ​ന്ത​മാ​ക്കി.

അ​തേ​സ​മ​യം വാ​ശി​യേ​റി​യ ലേ​ലം പ്ര​തീ​ക്ഷി​ച്ച പ​ല താ​ര​ങ്ങ​ൾ‌​ക്കും ആ​വ​ശ്യ​ക്കാ​രെ​ത്താ​തി​രു​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ റി​ലീ റൂ​സോ​ക്കാ​യി ആ​ദ്യ​റൗ​ണ്ടി​ൽ ആ​രും രം​ഗ​ത്തെ​ത്തി​യി​ല്ല. ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് റൂ​സോ​യു​ടെ അ​ടി​സ്ഥാ​ന​വി​ല. ത​നി​ക്കു​വേ​ണ്ടി വാ​ശി​യേ​റി​യ ലേ​ലം​വി​ളി​യു​ണ്ടാ​കു​മെ​ന്ന് താ​രം​ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഓ​സീ​സ് മു​ൻ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​നാ​യും ആദ്യഘട്ടത്തിൽ ഒ​രു ടീ​മും രം​ഗ​ത്തു​വ​ന്നി​ല്ല. ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് സ്മി​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല. 50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന​വി​ല​യു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​രു​ണ്‍ നാ​യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ എ​ന്നി​വ​ര്‍​ക്കും ആദ്യഘട്ടത്തിലെ ലേ​ല​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​ല്ല.

ഐ​പി​എ​ല്‍ മി​നി താ​ര​ലേ​ലം തു​ട​ങ്ങാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മു​മ്പ് മൂ​ന്നു താ​ര​ങ്ങ​ൾ ലേ​ല​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യി​രു​ന്നു. ഇം​ഗ്ല​ണ്ട് താ​രം റെ​ഹാ​ന്‍ അ​ഹ​മ്മ​ദ്, ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ളാ​യ ട​സ്കി​ന്‍ അ​ഹ​മ്മ​ദ്, ഷൊ​രി​ഫു​ള്‍ ഇ​സ്ലാം എ​ന്നി​വ​രാ​ണ് അ​വ​സാ​ന നി​മി​ഷം പി​ന്മാ​റി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.