തൃ​ഷ​യ്‌​ക്കെ​തി​രാ​യ ലൈം​ഗി​ക പ​രാ​മ​ര്‍​ശം: മാ​പ്പ് പ​റ​യി​ല്ല; ത​നി​ക്കെ​തി​രേ ചി​ല​ര്‍​രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍
Tuesday, November 21, 2023 12:15 PM IST
ചെ​ന്നൈ: തൃ​ഷ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍. തൃ​ഷ​യേ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ചി​ല്ല. പി​ന്നെ​ന്തി​ന് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ടി​ക​ര്‍ സം​ഘം ത​ന്നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ലി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​സ്മീ​റ്റി​ല്‍ ആ​യി​രു​ന്നു തൃ​ഷ​യ്‌​ക്കെ​തി​രേ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ലി​യോ​യി​ല്‍ തൃ​ഷ​യാ​ണ് നാ​യി​ക​യെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഒ​രു കി​ട​പ്പ​റ രം​ഗ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു. താ​ന്‍ ചെ​യ്ത സി​നി​മ​ക​ളി​ലെ റോ​പ് സീ​നു​ക​ളൊ​ന്നും ലി​യോ​യി​ല്‍ ഇ​ല്ല എന്നുമാ​യി​രു​ന്നു മ​ന്‍​സൂ​ര്‍ പ​റ​ഞ്ഞ​ത്.

ഇ​തി​നെ​തി​രേ തൃ​ഷ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ത​നി​ക്കെ​തി​രാ​യു​ള്ള മ​ന്‍​സൂ​റി​ന്‍റെ വാ​ക്കു​ക​ളെ ശ​ക്ത​മാ​യ രീ​തി​യി​ല്‍ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും ന​ട​ന്‍ മ​നു​ഷ്യ​രാ​ശി​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു തൃ​ഷ​യു​ടെ പ്ര​തി​ക​ര​ണം.

പി​ന്നാ​ലെ ന​ടി ഖു​ശ്ബു സു​ന്ദ​ര്‍, സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജ്, കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ്, ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ എ​ന്നി​വ​രു​ള്‍​പ്പെ​ടെ ത​മി​ഴ്നാ​ട്ടി​ലെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ള്‍ മ​ന്‍​സൂ​റി​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

എന്നാൽ ത​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ പ​റ​യു​ന്ന​ത്. തൃ​ഷ​യോ​ടു​ള്ള ബ​ഹു​മാ​നം പ്ര​ക​ടി​പ്പി​ച്ച ത​ന്‍റെ വാ​ച​കം എ​ഡി​റ്റ് ചെ​യ്തു​വെ​ന്നും മ​ന്‍​സൂ​ര്‍ ആ​രോ​പി​ക്കു​ന്നു. വി​വാ​ദ​മു​ണ്ടാ​ക്കാ​നോ ആ​രെ​യും അ​പ​മാ​നി​ക്കാ​നോ താ​ന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​ന്‍ പ​റ​യുന്നു.

ത​മി​ഴി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ല്‍ "തൃ​ഷ എന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. എ​ന്നെ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച് ചി​ല​ര്‍ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്.​എ​നി​ക്ക് ന​ല്ല സി​നി​മ​ക​ള്‍ ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്.

എ​നി​ക്ക് സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. മു​മ്പ് പ​ല ന​ടി​മാ​ര്‍​ക്കൊ​പ്പ​വും ഞാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ ആ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല'- അ​ദ്ദേ​ഹം പ​റ​യു​ന്നു.

ത​നി​ക്കെ​തി​രെ​യു​ള്ള ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്.​ത​ന്‍റെ വ്യ​ക്തി​ത്വം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. താ​ന്‍ ആ​രാ​ണെ​ന്നും എ​ന്താ​ണെ​ന്നും എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്ന് കു​റി​പ്പി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ വ്യ​ക്തമാ​ക്കു​ന്നു.


RELATED NEWS