ലോകകപ്പ് സെ​മി; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
Wednesday, November 15, 2023 1:45 PM IST
മും​ബൈ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ആ​ദ്യ സെ​മി​യി​ൽ ന്യൂസിലൻഡിനെതിരേ ‌ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നി​ന്നും മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​രു​ടീ​മും ഇ​റ​ങ്ങു​ന്ന​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​ന് ഒ​പ്പം വി​ജ​യം നി​ൽ​ക്കു​ന്ന​താ​ണു വാ​ങ്ക​ഡെ​യു​ടെ സ്വ​ഭാ​വം. ഫ്ള‌​ഡ്‌​ലൈ​റ്റി​ൽ ന്യൂ​ബോ​ളി​നു കൂ​ടു​ത​ൽ സ്വിം​ഗും സീ​മും ല​ഭി​ക്കു​മെ​ന്ന​താ​ണ് ഇതിന് കാരണം. ഇ​തു ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​ക്കും.

ഗ്രൂ​പ്പ് ഘ​ട്ട മ​ത്‌​സ​ര​ത്തി​ല്‍ ഇ​ന്ത്യ കി​വീ​സി​നെ നാ​ലു വി​ക്ക​റ്റി​ന് ത​റ​പ്പ​റ്റി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2019 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ന്യൂ​സി​ല​ന്‍ഡ് ഇ​റ​ങ്ങു​ന്ന​ത്.

RELATED NEWS