നി​യ​മ​ന​ക്കോ​ഴ: ഹ​രി​ദാ​സ​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും
Tuesday, October 10, 2023 10:46 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ വി​വാ​ദ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ പ​രാ​തി​ക്കാ​ര​ന്‍ ഹ​രി​ദാ​സ​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സ്എ​ച്ച്ഒ അ​പേ​ക്ഷ ന​ല്‍​കും.

ഇ​യാ​ളെ ഇ​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍​വ​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അ​ഖി​ല്‍ മാ​ത്യു​വി​ന് ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് നേ​ര​ത്തേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​മൊ​ഴി ക​ള​വാ​ണെ​ന്ന് ഹ​രി​ദാ​സ​ന്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തോ​ടെ എ​ന്തി​ന് വേ​ണ്ടി​യാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും.

അ​തേ​സ​മ​യം കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന റ​ഹീ​സി​നെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​യാ​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടി​യാ​ല്‍ ഹ​രി​ദാ​സ​നൊ​പ്പം പോ​ലീ​സ് ചോദ്യം ചെ​യ്യും.

കേ​സി​ല്‍ ഇ​പ്പോ​ള്‍ ഹ​രി​ദാ​സ​നെ പ്ര​തി ചേ​ര്‍​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

RELATED NEWS