നി​യ​മ​ന കോ​ഴ​ക്കേ​സ്: സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​തെ ഹ​രി​ദാ​സ​ൻ; മുങ്ങിയതെന്ന് പോലീസ്
Wednesday, October 4, 2023 2:43 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​ന കോ​ഴ​ക്കേ​സി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ഹ​രി​ദാ​സ​ൻ ഇ​ന്നും ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​ല്ല. ഹ​രി​ദാ​സ​നെ ഫോ​ണി​ലും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​രി​ദാ​സ​നോ​ട് ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​തെ ഹ​രി​ദാ​സ​ൻ മു​ങ്ങി​യ​താ​ണെ​ന്നും മൊ​ഴി​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ച്ചു.

ഹ​രി​ദാ​സ​നാ​ണ് മെ​ഡി​ക്ക​ൽ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം ആ​ദ്യ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​നാ​യ ബാ​സി​തി​നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു ക​ണ്ണി​യാ​യ റ​ഹീ​സി​നെ ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ബാ​സി​തി​നെ​യും ഹ​രി​ദാ​സി​നെ​യും ഒ​രു​മി​ച്ച് ഇ​രു​ത്തി ചോ​ദ്യം​ചെ​യ്യു​ന്ന​തി​ലൂ​ടെ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത വ​രു​ത്താ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തി​യ​ത്.

ഇ​ന്നും ഹാ​ജ​രാ​കാ​ത്ത​തോ​ടെ ഹ​രി​ദാ​സ് ന​ല്കി​യ മൊ​ഴി​യി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്ത് വ​ച്ച് ഒ​രു​ല​ക്ഷം രൂ​പ കോ​ഴ ന​ല്കി​യെ​ന്ന് ഹ​രി​ദാ​സ​ൻ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് നു​ണ​യാ​ണെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ വ്യാ​ജ പ​രാ​തി ന​ല്കി​യ​ത് എ​ന്തി​നെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കും പോ​ലീ​സ് ക​ട​ന്നു. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ട് പ്ര​ധാ​ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.