രാ​മ​ന്ത​ളി​യി​ൽ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വം; മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, September 30, 2023 9:01 PM IST
പ​യ്യ​ന്നൂ​ര്‍: ഹെ​ല്‍​മ​റ്റും മാ​ക്‌​സി​യും ധ​രി​ച്ചെ​ത്തി​യ മൂ​വ​ര്‍​സം​ഘം രാ​മ​ന്ത​ളി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ചെ​റു​വ​ത്തൂ​രി​ലെ ഓ​പ്പ​റേ​റ്റ​ര്‍ രാ​മ​ന്ത​ളി കു​ന്ന​രു വ​ട്ട​പ്പ​റ​മ്പ്ചാ​ല്‍ പ​ത്ത്‌​സെ​ന്‍റി​ലെ പ​രേ​ത​നാ​യ ഖാ​ദ​റി​ന്‍റെ മ​ക​ന്‍ എം.​പി.​ഷൈ​നേ​ഷി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.10 നാ​ണ് വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഹോ​ണ്ട യൂ​ണി​ക്കോ​ണ്‍ ബൈ​ക്ക് തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രി​ലൊ​രാ​ള്‍ കു​പ്പി​ല്‍ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ള്‍ ബൈ​ക്കി​ന് മു​ക​ളി​ലൊ​ഴി​ച്ച് തീ​പ്പെ​ട്ടി ക​ത്തി​ച്ച് തീ​കൊ​ളു​ത്തു​ന്ന​തും തു​ട​ര്‍​ന്ന് മൂ​ന്നു​പേ​ര്‍ ഓ​ടി​മ​റ​യു​ന്ന ദൃ​ശ്യ​വും വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വീ​ട്ടി​ലേ​ക്കു​ള്ള സ്വ​കാ​ര്യ റോ​ഡി​ല്‍ മ​ണ്ണി​ട്ട​തി​ന്‍റെ വി​രോ​ധ​മാ​യി​രി​ക്കാ​മെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ലു​ണ്ട്. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​വാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

RELATED NEWS