ഉ​ദ​യ​നി​ധി​യു​ടെ ത​ല​യെ​ടു​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
Wednesday, September 6, 2023 9:58 PM IST
ചെ​ന്നൈ: സ​നാ​ത​ന ധ​ർ​മ വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ത​ല വെ​ട്ടാ​ൻ ആ​ഹ്വാ​നം ചെ​യ്ത അ​യോ​ധ്യ​യി​ലെ സ​ന്യാ​സി ജ​ഗ​ദ്ഗു​രു പ​ര​മ​ഹം​സ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഡി​എം​കെ നി​യ​മ​വി​ഭാ​ഗം ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ മ​ധു​ര പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്ത​ത്. ക​ലാ​പാ​ഹ്വാ​നം അ​ട​ക്കം കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ല​വെ​ട്ട​ൽ ആ​ഹ്വാ​ന​ത്തി​നൊ​പ്പം ഉ​ദ​യ​നി​ധി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി ശി​ര​ച്ഛേ​ദം ചെ​യ്യു​ന്ന വീ​ഡി​യോ​യും സ​ന്യാ​സി പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച വ്യ​ക്തി​ക്കെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ഉ​ദ​യ​നി​ധി​യു​ടെ ത​ല വെ​ട്ടി​യാ​ൽ 10 കോ​ടി രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നാ​ണ് സ​ന്യാ​സി വാ​ഗ്ദാ​നം ചെ​യ്ത​ത്.

RELATED NEWS