ഓ​ണം പ​ടി​വാ​തി​ല്‍​ക്ക​ല്‍; കി​ട്ടു​മോ കി​റ്റ്
Sunday, August 27, 2023 7:20 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യി​ട്ടും എ​ങ്ങു​മെ​ത്താ​തെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം. കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണു വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

സം​സ്ഥാ​ന​ത്തെ എ​എ​വൈ കാ​ര്‍​ഡു​ട​മ​ക​ള്‍‌, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 6,07,691 പേ​ര്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 5,87,691 പേ​ര്‍ എ​എ​വൈ കാ​ര്‍​ഡു​ട​മ​ക​ളും ബാ​ക്കി​യു​ള്ള​വ​ര്‍ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​മാ​ണ്. ഒ​ടു​വി​ല്‍ ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ആ​കെ കി​റ്റു​ക​ളു​ടെ പ​ത്തി​ലൊ​ന്നു മാ​ത്ര​മാ​ണു വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്.

അ​തേ​സ​മ​യം, കി​റ്റ് വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​പ്ലൈ​കോ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. മൂ​ന്നാം ദി​വ​സ​വും പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​പ്ലൈ​കോ നീ​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

RELATED NEWS