തി​രു​വാ​ർ​പ്പി​ലെ സി​ഐ​ടി​യു - ബ​സ് ഉ​ട​മ ത​ർ​ക്കം പ​രി​ഹ​രി​ച്ചു
Tuesday, June 27, 2023 9:21 PM IST
കോ​ട്ട​യം: തി​രു​വാ​ർ​പ്പ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സി​ലെ സി​ഐ​ടി​യു ജീ​വ​ന​ക്കാ​രും ബ​സു​ട​മ രാ​ജ്മോ​ഹ​ൻ കൈ​മ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ​ത്ത​ർ​ക്കം പ​രി​ഹ​രി​ച്ചു.

ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട​ന്ന മൂ​ന്നാം​ഘ​ട്ട ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യ​ത്.

രാ​ജ്മോ​ഹ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ല് ബ​സു​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ളെ റൊ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ച്, എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും തു​ല്യ വേ​ത​നം ഉ​റ​പ്പാ​ക്കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​ന്ന​ത്.

ഇ​തി​നാ​യി വ​രു​മാ​ന​മു​ള്ള ബ​സു​ക​ളി​ലെ​യും വ​രു​മാ​നം കു​റ​ഞ്ഞ ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ 15 ദിവസം വീതം എ​ല്ലാ ബ​സു​ക​ളി​ലു​മാ​യി മാ​റി മാ​റി ജോ​ലി ചെ​യ്യും.

RELATED NEWS