മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ജൂ​ൺ 26ന്
Wednesday, June 21, 2023 4:09 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ലും വി​വി​ധ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

ജൂ​ൺ 26ന് ​രാ​വി​ലെ 11-നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി.​വി​നീ​ത​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു​വും അ​റി​യി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സെ​ക്ര​ട്ട​റി​യ​റ്റ് പ്ര​വേ​ശ​നം പു​ന:​സ്ഥാ​പി​ക്കു​ക, നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര​വേ​ള ചി​ത്രീ​ക​രി​ക്കാ​ൻ പ​ത്ര- ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന അ​നു​മ​തി പു​ന​സ്ഥാ​പി​ക്കു​ക, ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 1,000 രൂ​പ പെ​ൻ​ഷ​ൻ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ക, നി​ർ​ത്ത​ലാ​ക്കി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ സെ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ക, ക​രാ​ർ ജീ​വ​ന​ക്കാ​രെ​യും ന്യൂ​സ് വീ​ഡി​യോ എ​ഡി​റ്റ​ർ​മാ​രെ​യും പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് കെ​യു​ഡ​ബ്ല്യു​ജെ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.