ക്ലി​ഫ് ഹൗ​സി​ലെ നീ​ന്ത​ൽ കു​ള​ത്തി​ന് വീ​ണ്ടും പ​ണം, ഇ​തു​വ​രെ ചെ​ല​വി​ട്ട​ത് 38 ല​ക്ഷം
Thursday, May 18, 2023 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ന് വീ​ണ്ടും പ​ണം അ​നു​വ​ദി​ച്ച് ടൂ​റി​സം വ​കു​പ്പ്. 3.84 ല​ക്ഷം രൂ​പ​യാ​ണ് മൂ​ന്നാം ഘ​ട്ട പ​രി​പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ഊ​രാ​ളു​ങ്ക​ലി​നാ​ണ് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ ചു​മ​ത​ല.

കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 2016 മേ​യ് മു​ത​ൽ ചെ​ല​വ​ഴി​ച്ച​ത് 38.47 ല​ക്ഷം രൂ​പ​യാ​ണ്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്കാ​ണ് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല.

മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് ക്ലി​ഫ് ഹൗ​സി​ൽ നി​ർ​മി​ച്ച നീ​ന്ത​ൽ​കു​ളം ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷ​മാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്.

ന​വീ​ക​ര​ണ​ത്തി​നാ​യി 18,06,785 രൂ​പ​യും, റൂ​ഫി​ന്‍റെ ട്ര​സ് വ​ർ​ക്കു​ക​ൾ​ക്കും പ്ലാ​ന്‍റ് റൂ​മി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​മാ​യി 7,92,433 രൂ​പ​യും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 5.93 ല​ക്ഷം​രൂ​പ​യും ചെ​ല​വ​ഴി​ച്ചു.

RELATED NEWS