ട്രെ​യി​നി​ലെ തീ​വ​യ്പ്: പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു
Thursday, April 6, 2023 11:02 AM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തു​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷ​ഹീ​ൻ​ബാ​ഗ് സ്വ​ദേ​ശി​യാ ഷാ​റൂ​ഖ് സെ​യ്ഫി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് പ്ര​തി​യെ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും പ്ര​തി​യെ ചോ​ദ്യം ചെ​യ്യും.

അ​തി​നി​ടെ, പ്ര​തി​യു​മാ​യി വ​ന്ന വാ​ഹ​നം പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​ര്‍ മേ​ലൂ​രി​ല്‍ വ​ച്ച് പ​ഞ്ച​റാ​യി. കേ​ര​ള ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് മാ​റി​ക​യ​റി​യ കാ​റാ​ണ് പ​ഞ്ച​റാ​യ​ത്. മൂ​ന്നു​പൊ​ലീ​സു​കാ​രും സെ​യ്ഫി​യും റോ​ഡി​ല്‍ കി​ട​ന്ന​ത് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം. പി​ന്നീ​ട് സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ലാ​ണ് പ്ര​തി​യെ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

പ്ര​തി​ക്ക് മാ​ന​സി​ക​മാ​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ തീ​വ്ര​വാ​ദ​സം​ശ​യ​മു​ള്‍​പ്പെ​ടെ ബ​ല​പ്പെ​ടു​ക​യാ​ണ്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും എ​ന്നാ​ല്‍ മു​ഖ​ത്തേ​റ്റ തീ​പ്പൊ​ള്ള​ല്‍ മൂ​ലം കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ഹാ​രാ​ഷ്‌​ട്ര എ​ടി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മു​ഖ​ത്തും കൈ​ക്കും കാ​ലി​നും പൊ​ള്ള​ലേ​റ്റ ഷാ​റൂ​ഖ് ര​ത്‌​ന​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ ആ​ര്‍​പി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​തെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര എ​ടി​എ​സ് വാ​ര്‍​ത്താ കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​വു​മ്പോ​ള്‍ മോ​ട്ടോ​റോ​ളാ ക​മ്പ​നി​യു​ടെ ഫോ​ണ്‍‌, ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍​കാ​ര്‍​ഡ്, കൊ​ടാ​ക് ബാ​ങ്ക് എ​ടി​എം കാ​ർ​ഡ് എ​ന്നി​വ കൈ​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.