ലൈം​ഗിക പീ​ഡ​ന ആ​രോ​പ​ണം: ബ്രി​ജ് ഭൂ​ഷ​ണ്‍ രാജി വച്ചേക്കും
Friday, January 20, 2023 12:08 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ (ഡ​ബ്ല്യു​എ​ഫ്‌​ഐ) അ​ധ്യ​ക്ഷ​ന്‍ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ് രാ​ജി​വ​ച്ചേ​ക്കും. വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളു​ടെ ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ രാ​ജി​യ്‌​ക്കൊ​രു​ങ്ങു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ്രി​ജ് ഭൂ​ഷ​ണ്‍ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഏ​തു ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും താ​ന്‍ ത​യാ​റാ​ണെ​ന്ന് ഡ​ബ്ല്യു​എ​ഫ്‌​ഐ അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു കാ​യി​ക​താ​രം പോ​ലും മു​ന്നോ​ട്ട് വ​ന്ന് ഇ​ത് തെ​ളി​യി​ച്ചാ​ല്‍ തൂ​ങ്ങി​മ​രി​ക്കു​മെ​ന്നും ബ്രി​ജ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.

ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ള്‍ ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് പ​രാ ജ​യ​ത്തി​ന് ശേ​ഷം ബ്രി​ജ് ഭൂ​ഷ​ണ്‍ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പെ​രു​മാ​റി​യെ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട് വെ​ളി​പ്പെ​ടു​ത്തി. താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത്ത​തി​ല്‍ പോ​ലും ഫെ​ഡ​റേ​ഷ​ന്‍ ഇ​ട​പെ​ടു​ക​യാ​ണ്. ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചു വ​രെ ചി​ന്തി​ച്ചു. ഏ​തെ​ങ്കി​ലും ഗു​സ്തി താ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ വി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും ഫോ​ഗ​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ പു​റ​ത്താ​ക്കാ​തെ ഒ​രു രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ബ​ജ്‌​റം​ഗ് പു​നി​യ പ​റ​ഞ്ഞു. ഫെ​ഡ​റേ​ഷ​ന്‍റെ ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​ര്‍ കാ​യി​ക മേ​ഖ​ല​യു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും ഇ​ല്ലാ​ത്ത​വ​രാ​ണ്. നേ​തൃ​മാ​റ്റം ആ​വ​ശ്യ​മാണെ​ന്നും വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ബ​ജ്‌​റം​ഗ് പു​നി​യ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.