ഗു​രു​വാ​യൂ​ര​പ്പ​ന് ബാ​ങ്ക് നി​ക്ഷേ​പം 1,737.04 കോ​ടി; സ്വ​ന്ത​മാ​യി 271 ഏ​ക്ക​ർ
Thursday, December 29, 2022 8:21 PM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 1,737.04 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും സ്വ​ന്ത​മാ​യി 271.05 ഏ​ക്ക​ർ ഭൂ​മി​യും ഉ​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി. ര​ത്നം, സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യു​ടെ മൂ​ല്യം എ​ത്ര​യെ​ന്ന​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ദേ​വ​സ്വം അ​റി​യി​ച്ചു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ആ​സ്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി എ​റ​ണാ​കു​ള​ത്തെ പ്രോ​പ്പ​ർ ചാ​ന​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റെ എം.​കെ. ഹ​രി​ദാ​സ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് ദേ​വ​സ്വം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ര​ത്നം, സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​വ​രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ ഹ​രി​ദാ​സ് അ​പ്പീ​ൽ ന​ൽ​കി.

2018-ലും 2019-​ലും വെ​ള്ള​പ്പൊ​ക്ക​ദു​ര​ന്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ന​ൽ​കി​യ 10 കോ​ടി രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ ന​ൽ​കു​ന്ന പ​ണം അ​വ​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ വി​നി​യോ​ഗി​ക്കാ​നാ​കൂ എ​ന്ന് വി​ല​യി​രു​ത്തി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

RELATED NEWS