ബെ​ലാ​റ​സി​നെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ റ​ഷ്യ​യ്ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് പു​ടി​ൻ
Tuesday, December 20, 2022 11:16 AM IST
മോ​സ്കോ: ബെ​ലാ​റ​സി​നെ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​ന്‍റെ രാ​ജ്യ​ത്തി​നു താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ആ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ റ​ഷ്യ​യ്ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പു​ടി​ൻ പ​റ​ഞ്ഞു.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​രോ​ധ​ങ്ങ​ളെ റ​ഷ്യ​യും ബെ​ലാ​റ​സും ഒ​രു​മി​ച്ച് ചെ​റു​ക്കു​ന്നു. ഞ​ങ്ങ​ൾ അ​ത് വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഫ​ല​പ്ര​ദ​മാ​യും ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു റ​ഷ്യ​യും ബെ​ലാ​റ​സും തീ​രു​മാ​നി​ച്ച​താ​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS