അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
Thursday, October 20, 2022 10:24 AM IST
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. കാരറ കതിരംപതി ഊരിലെ മണിയന്‍ - പുഷ്പ ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരുകിലോ മാത്രമായിരുന്നു തൂക്കം.

ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് അഗളി സ്വകാര്യ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച പുഷ്പയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ 12 നവജാത ശിശുക്കളും മൂന്ന് ശിശുക്കളും മരിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.