അ​​സൂ​​റി അ​​ട്ട​​ഹാ​​സം...
അ​​സൂ​​റി  അ​​ട്ട​​ഹാ​​സം...
Sunday, September 8, 2024 12:10 AM IST
പാ​​രീ​​സ്: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ അ​​സൂ​​റി​​ക​​ളു​​ടെ വി​​ജ​​യാ​​ട്ട​​ഹാ​​സം. ഫ്രാ​​ൻ​​സി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ഇ​​റ്റ​​ലി 3-1നു ​​കീ​​ഴ​​ട​​ക്കി. കി​​ക്കോ​​ഫി​​നു​​ശേ​​ഷം 12-ാം സെ​​ക്ക​​ൻ​​ഡി​​ൽ ഫ്രാ​​ൻ​​സ് ഇ​​റ്റ​​ലി​​യു​​ടെ വ​​ല​​യി​​ൽ പ​​ന്ത് നി​​ക്ഷേ​​പി​​ച്ചു. ബ്രാ​​ഡ്‌​ലി ​ബ​​ർ​​കോ​​ള​​യാ​​യി​​രു​​ന്നു ഗോ​​ൾ.

30-ാം മി​​നി​​റ്റി​​ൽ ഇ​​റ്റ​​ലി ക​​ടം വീ​​ട്ടി. ഫ്രെ​​ഡെ​​റി​​ക്കോ ഡി​​മാ​​ർ​​കോ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഇ​​റ്റ​​ലി​​യു​​ടെ ഗോ​​ൾ. 1-1 സ​​മ​​നി​​ല​​യു​​മാ​​യി ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച അ​​സൂ​​റി​​ക​​ൾ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ര​​ണ്ടു ഗോ​​ള​​ടി​​ച്ച് ഫ്രാ​​ൻ​​സി​​നെ വീ​​ഴ്ത്തി. ഡേ​​വി​​ഡ് ഫ്രാ​​ട്ടെ​​സി (51’), ജി​​യാ​​കോ​​മോ റാ​​സ്പ​​ഡോ​​റി (74’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​റ്റ​​ലി​​ക്കാ​​യി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


ഗ്രൂ​​പ്പ് ര​​ണ്ടി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യം 3-1ന് ​​ഇ​​സ്ര​​യേ​​ലി​​നെ തോ​​ൽ​​പ്പി​​ച്ചു. കെ​​വി​​ൻ ഡി​​ബ്രൂ​​യി​​ന്‍റെ (21’, 52’ പെ​​നാ​​ൽ​​റ്റി) ഇ​​ര​​ട്ട ഗോ​​ളാ​​ണ് ബെ​​ൽ​​ജി​​യ​​ത്തി​​നു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ടി​​നു ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​വെ ക​​സ​​ക്കിസ്ഥാ​​നു​​മാ​​യി 0-0 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.