ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു ബോംബുഭീഷണി
ബോംബെ സ്റ്റോക്ക്  എക്‌സ്‌ചേഞ്ചിനു ബോംബുഭീഷണി
Tuesday, July 15, 2025 11:26 PM IST
മും​​​​ബൈ: ബോം​​​​ബെ സ്റ്റോ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ചി​​​​ന് (ബി​​​​എ​​​​സ്ഇ) ബോം​​​​ബ് ഭീ​​​​ഷ​​​​ണി. ഞാ​​​​യ​​​​റാ​​​​ഴ്ച ബി​​​​എ​​​​സ്ഇ​​​​യി​​​​ലെ ഒ​​​​രു ജീ​​​വ​​​ന​​​ക്കാ​​​​ര​​​​നാ​​​​ണ് ഇ-​​മെ​​​​യി​​​​ല്‍ വ​​​​ഴി ഭീ​​​​ഷ​​​​ണി സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​ത്.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​വി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ഇ-​​​​മെ​​​​യി​​​​ലി​​​​ല്‍നി​​​​ന്നാ​​​​ണ് ഭീ​​​​ഷ​​​​ണി സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും തി​​​​ങ്ക​​​​ളാ​​​​ഴ്ച മൂ​​​​ന്നോ​​​​ടെ സ്‌​​​​ഫോ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം. സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച ഉ​​​​ട​​​​ന്‍ത​​​​ന്നെ പോ​​​​ലീ​​​​സും ബോം​​​​ബ് സ്‌​​​​ക്വാ​​​​ഡും സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. എ​​​​ന്നാ​​​​ല്‍, സം​​​​ശ​​​​യക​​​​ര​​​​മാ​​​​യി ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.